കോട്ടയം: സഹകരണ ബാങ്കുകളിലെ നിക്ഷേപകരെയും വായ്പ്പക്കാരെയും സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്കില്‍ പ്രത്യേക പദ്ധതി നടപ്പാക്കിയതായി ചെയര്മാന് അഡ്വ. കെ. അനില്‍കുമാര്‍ അറിയിച്ചു. കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ അക്കൗണ്ടും നിക്ഷേപവുമുള്ള സഹകരണബാങ്കുകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. സഹകരണ ബങ്കില്‍ നിന്ന് നിക്ഷേപകര്‍ക്കും വായ്പ്പക്കാര്ക്കും നല്‍കേണ്ട തുകകള്‍ കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വഴി നല്‍കും.
പണം ലഭിക്കേണ്ട സഹകരണബാങ്കിലെ ഇടപാടുകാരന് കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളില്‍ അക്കൗണ്ടാരംഭിക്കണം. ഇടപാടുകാരന് സഹകരണബാങ്കില്‍ നിന്നും ലഭിക്കുന്ന അര്‍ബന്‍ ബാങ്കിന്റെ ചെക്കുകള്‍ ഹാജരാക്കി അവരവരുടെ അക്കൗണ്ട് വഴി തുക മാറ്റിയെടുക്കാം. ആഴ്ചയില്‍ 24000 രൂപ രൊക്കം പണമായി പിന്‍വലിക്കാം. ഇലക്ട്രോണിക്സ് ട്രാന്‍സ്ഫര്‍ വഴി പരിധിയില്ലാത്ത തുകയുടെ ഇടപാടും നടത്താം. പണനിയന്ത്രണത്തിന്റെ ഭാഗമായി ആര്‍ബിഐ നല്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഈ പദ്ധതിക്കും ബാധകമായിരിക്കുമെന്ന് ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: