എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ദിവസേന നൂറുകണക്കിനാളുകള്‍ കുളിക്കാനെത്തുന്ന ഒരുങ്കല്‍ കുളി കടവില്‍ മതിയായ വെള്ളമില്ലാത്തതിനാല്‍ ശബരിമല തീര്‍ത്ഥാടകരടക്കം ദുരിതത്തില്‍.
ശബരിമല തീര്‍ത്ഥാടകര്‍, നാട്ടുകാര്‍, എരുമേലിയില്‍ കച്ചവടത്തിനായും ജോലിക്കായും എത്തിയവരടക്കം ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. എന്നാല്‍ ഈ തീര്‍ത്ഥാടന വേളയില്‍ മഴ കൂടി കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴ കുറയുന്നതുമൂലം മണിമലയാറ്റിലെ നീരൊഴുക്ക് തടയാന്‍ നേരത്തെ ചെക്ക്ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലന്നും നാട്ടുകാര്‍ പറയുന്നു.
എട്ടര ലക്ഷം രൂപയാണ് ഇവിടെ താത്ക്കാലിക ചെക്ക്ഡാം നിര്‍മ്മിക്കാനായി ഇറിഗേഷന്‍ വകുപ്പ് നീക്കിവച്ചിരിക്കുന്നത്. ഒരുങ്കല്‍ കടവിലെ പാലത്തിനു താഴെ മണല്‍ചാക്കുകള്‍ നിരത്തി അടുക്കി ചെക്ക് സാം നിര്‍മ്മിക്കുന്നതിലും അഴിമതിയുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തിരമായി ചെക്ക്ഡാം നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: