കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട്സ്വാമിയാര്മഠത്തില് ഭാഗവത കഥകളുടെ കഥകളി അവതരണത്തിന്റെ ഭാഗമായി 27ന് പകല്‍ 3ന് രാജരാജവര്‍മ്മ കൊച്ചുകോയിത്തമ്പുരാന്‍ എഴുതിയ രാസക്രീഡകഥകളിയരങ്ങില് ആദ്യമായി അവതരിപ്പിക്കുന്നു.
ശ്രീകൃഷ്ണന്മാരായി കലാമണ്ഡലം ആദിത്യനും, കലാമണ്ഡലം അരുണ്‍രാജും കലാമണ്ഡലംഅതുലും രംഗത്ത് വരും. ഗോപികമാരായി കലാമണ്ഡലം അനിലും, സദനം വിജയന്വാര്യരും, കലാമണ്ഡലം ജിഷ്ണുരവിയും, സുദര്ശനന് ആയികലാമണ്ഡലംശിബി ചക്രവര്‍ത്തിയും, ദേവവേഷത്തില്‍ കലാമണ്ഡലം അതുല്‍ പങ്കജും അരങ്ങത്ത് വരും. സംഗീതം: കലാമണ്ഡലം രാജേഷ്ബാബു, കലാമണ്ഡലം ശ്രീജിത്ത്, ചെണ്ട: കലാമണ്ഡലം ശ്രീവിന്‍, മദ്ദളം: കലാമണ്ഡലം രാഹുല്‍ നമ്പീശന്, ചുട്ടി: ചിങ്ങോലി പുരുഷോത്തമന്, ചമയം: ശ്രീവല്ലഭവിലാസം കഥകളിയോഗം തുടങ്ങിയവര്‍ പശ്ചാത്തലമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: