കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് കേരളാ കോണ്‍ഗ്രസ്സ് തര്‍ക്കം പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയതോടെ പരസ്യ പ്രസ്താവനകളുമായി രണ്ടു മുന്നണികളും പരസ്പരം വിഴുപ്പലക്കല്‍ ആരംഭിച്ചു.
വയലാ സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ധാരണാ വിഷയങ്ങള്‍ ആണ് യുഡിഎഫ് ബന്ധം തകരുവാന്‍ പ്രധാന കാരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്കില്‍ നടത്തിയ നിയമനത്തില്‍ ഒരെണ്ണം കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്നു. എന്നാല്‍ നിയമന ദിവസം കോണ്‍ഗ്രസ് പ്രതിനിധിയെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസ്സ് ആ നിയമനവും സ്വയം നടത്തുകയാണ് ഉണ്ടായത്. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഉലച്ചില്‍ പഞ്ചായത്ത് ഭരണത്തിലും എത്തിയത്. നിലവില്‍ സിപിഎം- ആറ്, കേരള കോണ്‍. – നാല്, കോണ്‍ – മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. പാറമട വിഷയവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പ്രമേയം വോട്ടിംഗിലൂടെ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം ആരംഭിച്ചത്. അവിശ്വാസം വന്നാല്‍ അനുകൂലിക്കുമെന്ന് കോണ്‍. അംഗം കെ. ആര് ശശിധരന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: