കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍.ഷംസീറിന് തടവും പിഴയും. 2012ല്‍ പോലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ച കേസിലാണ് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷവിധിച്ചത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളകട്രേറ്റ് മാര്‍ച്ചിനിടെയാണ് വിവാദ പ്രസംഗം. ‘ഞങ്ങളെ തല്ലിയാല്‍ പോലീസിനെ തിരിച്ച് തല്ലും’ എന്നു തുടങ്ങി പോലീസിനെ ഭീഷണിപ്പെടുത്തിയും വിമര്‍ശിച്ചുമായിരുന്നു പ്രസംഗം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. വിധിക്ക് ശേഷം കോടതിയില്‍ ഹാജരായി ഷംസീര്‍ ജാമ്യം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: