ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോറയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും 13 ബറ്റാലിയന് രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി മന്സപുര ജില്ലയില്‍ നടത്തിയ തെരച്ചിലിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ബാരാമുള്ള ജില്ലയിലെ സോപ്പോര്‍ മേഖലയിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു.
ചൊവ്വാഴ്ച ബന്ദിപ്പോറയില്‍ ഹജിന് ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിലും ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: