വടകര: താഴെഅങ്ങാടി ഗണ്ണി സ്ട്രീറ്റിലെ കാലിച്ചാക്ക് ഗോഡൗണ്‍ കത്തിനശിച്ചു. ചോറോട് സി.കെ.ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള യൂനിറ്റി ഗണ്ണിമര്ച്ചന്റ്സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തം. ഇവിടെ സൂക്ഷിച്ച നാലായിരത്തി അഞ്ഞൂറോളം കാലിച്ചാക്കുകള്‍ കത്തിനശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഫര്‍ണിച്ചറുമെല്ലാം തീ വിഴുങ്ങി. ഇന്നു വെളുപ്പിനു രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷന് ഓഫീസര്‍ കെ. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന ഏറെ പരിശ്രമിച്ചാണ് തീകെടുത്തിയത്. പുറത്ത് അട്ടിയിട്ട ചാക്കുകളില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: