ചണ്ഡീഗഢ്: പഞ്ചാബിലെ ബതിന്ഡയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ(എയിംസ്) ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി സമൂഹത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ രാജ്യങ്ങളുടേയും അടിസ്ഥാന വികസനത്തിന് അത്യാന്താപേക്ഷിതമാണെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ ഉന്നത നിലവാരത്തിലുള്ള വിദ്യാലയങ്ങളും ആശുപത്രികളും നമ്മുക്ക് ആവശ്യമാണ്. യുദ്ധകാല അടിസ്ഥാനത്തില്‍ പല പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സൈന്യത്തിന് ഇത്രയേറെ കഴിവുണ്ടായതെന്തു കൊണ്ടാണെന്ന് ഇപ്പോള്‍ പാക്കിസ്ഥാന് മനസ്സിലായെന്ന് പറഞ്ഞ മോദി പാക്കിസ്ഥാനിലെ ജനങ്ങളോട് അവരുടെ ഭരണാധികാരികളുടെ കള്ളപ്പണ അഴിമതിക്കെതിരെ പോരാടാനും ആഹ്വാനം ചെയ്തു.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍, ബതിന്ഡ മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഗുരു ഗോവിന്ദ് സിങിന്റെ 350-ാമത് പ്രകാശ് ഉത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് ആനന്ദപൂര്‍ സാഹിബില്‍ നടക്കുന്ന ചടങ്ങിലും മോദി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: