നിരോധിച്ച നോട്ടുകള്‍ ആര്‍ബിഐ കൗണ്ടറുകളില്‍ നിന്നും മാറ്റിയെടുക്കാം

Friday 25 November 2016 3:06 pm IST

ന്യൂദല്‍ഹി: നിരോധിച്ച 1000, 500 നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗണ്ടറുകളില്‍ നിന്നും മാറ്റിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന പരിധി അവസാനിച്ചതോടെയാണ് റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റാനുള്ള ഇളവ് അനുവദിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ മാത്രമാണ് ആര്‍ബിഐ ശാഖാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.അതേസമയം, പഴയ നോട്ടുകളെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്ന്  കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.