ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷന് ആവിഷ്ക്കരിച്ച പരിസ്ഥിതി സാക്ഷരതാ പദ്ധതി വര്‍ത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. പദ്ധതിയുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടേയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധമുളളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സാക്ഷരതാ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.ടി. മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍ കരിം, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ വൈ. സജീന, ഡോ. പി. മുരുകദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: