കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ദൃശ്യങ്ങള്‍ പുറത്ത്

Friday 25 November 2016 5:19 pm IST

നിലമ്പൂര്‍: കഴിഞ്ഞ ദിവസം തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ദൃശ്യങ്ങള്‍ പുറത്ത്. മാവോയിസ്റ്റുകളില്‍ അജിതയുടെ മൃതദേഹത്തിന്റെ ഇന്‍‌ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇവരുടെ താവളത്തില്‍ നിന്നും വന്‍ സ്ഫോടക ശേഖരവും പിടികൂടി. വനത്തിനുള്ളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച താവളത്തിലായിരുന്നു മാവോയിസ്റ്റുകള്‍ താമസിച്ചിരുന്നത്. വൈഫൈ ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളും പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. ഒരു വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിക്കുകയായിരുന്നു. പെരിന്തല്‍‌മണ്ണ ഡിവൈ‌എസ്പിയുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ സംഘമാണ് ഇന്‍‌ക്വസ്റ്റ് നടത്തുന്നത്. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെ മൃതദേഹങ്ങള്‍ കാടിന് പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടു പോകും. പടുക്കയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ഉള്‍ വനത്തിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. മാവോയിസ്റ്റുകളെ തുരത്താനായി വിപുലമായ പദ്ധതികളാണ് തണ്ടര്‍ബോള്‍ട്ട് ആസൂത്രണം ചെയ്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.