വളര്‍ത്ത് മൃഗങ്ങളെയും വെറുതെ വിടാതെ സിപിഎം രണ്ട് നായകളെ വിഷം കൊടുത്ത് കൊന്നു

Friday 25 November 2016 6:30 pm IST

കാസര്‍കോട്: വളര്‍ത്ത് മൃഗങ്ങളെ പോലും വെറുതെ വിടാതെ സിപിഎം അഴിഞ്ഞാട്ടം. ബിജെപി പ്രവര്‍ത്തകനായ രുപേഷിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഡാഷ് ഇനത്തില്‍ പെട്ട രണ്ട് നായ്ക്കളെയാണ് വിഷംകൊടുത്ത് കൊന്ന നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്. ബദിയടുക്ക ഒളമലയിലെ രവീന്ദ്ര ഷെട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്കകളാണ് കൊല്ലപ്പെട്ടത്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടത്. രവീന്ദ്രഷെട്ടിയുടെ മകന്‍ രൂപേഷിനെതിരെ ബദിയടുക്ക പോലീസ് കഴിഞ്ഞ ദിവസം കള്ള കേസെടുത്തിരുന്നു. ഈയിനം നായ്ക്കള്‍ക്ക് 15,000 രൂപ വിലവരുമെന്ന് വീട്ടുകാര്‍ പറഞ്ഞു. രൂപേഷിനോടുള്ള വൈരാഗ്യത്തിലാവാം നായ്ക്കളെ കൊന്നൊടുക്കിയതെന്ന് സംശയിക്കുന്നതായി രവീന്ദ്രഷെട്ടി ബദിയടുക്ക പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ബദിയടുക്ക നഗരത്തില്‍ വെച്ച് യുവമോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് അവിനാശ് റൈ ജോലി ചെയ്യുന്ന ബേക്കറിയില്‍ കയറി സിപിഎം പ്രാദേശിക നോതാക്കളുടെ നേതൃത്വത്തില്‍ കൊല വിളി മുഴക്കിയിരുന്നു. ബദിയടുക്കയിലും പരിസര പ്രദേശത്തും കുറച്ച കാലങ്ങളായി സിപിഎം നേതൃത്വം ആസൂത്രിതമായി അക്രമണങ്ങള്‍ നടത്താന്‍ ശ്രമിച്ച് വരികയാണ്. വ്യക്തി വിരോധം തീ ര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ വളര്‍ത്ത് മൃഗങ്ങളോട് പകരം വീട്ടുന്ന സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ അക്രമണത്തിനാണ് ബദിയടുക്ക ഇന്ന ലെ സാക്ഷ്യം വഹിച്ചത്. ബിജെപി പ്രവര്‍ത്തകനായ രൂപേഷിനെയും മറ്റും അക്രമിക്കാനായി സിപിഎം ക്രിമിനല്‍ സംഘം കഴിഞ്ഞ ദിവസം ബദിയടുക്ക നഗരത്തില്‍ തെരഞ്ഞ് നടന്നിരുന്നു. പക്ഷെ കിട്ടാത്ത ദേഷ്യമാണ് ഇരുട്ടിന്റെ മറവില്‍ വീട്ടിലെ വളര്‍ത്ത് നായ്ക്കളോട് കാണിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.