ബിഎംഎസ് ആര്‍ഡിഒ ഓഫീസ് ധര്‍ണ്ണ നടത്തി

Friday 25 November 2016 6:31 pm IST

കാഞ്ഞങ്ങാട്: ടിപ്പര്‍ മേഖലയിലെ തൊഴിലിനേയും തൊഴിലാളികളേയും സംരഷിക്കുക, തൊഴിലാളികളോട് റവന്യു അധികൃതര്‍ നടത്തുന്ന പീഢനങ്ങള്‍ അവസാനിപ്പിക്കുക, പോലീസിന്റെ ഭാഗത്തു നിന്നുള്ള പ്രതികാര മനോഭവം നിര്‍ത്തുക, നിര്‍മ്മാണ മേഖലയെ സംരക്ഷിക്കുക, ചെങ്കല്‍, കരിങ്കല്‍, പൂഴി, മണ്ണ് ആവശ്യാനുസരണം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് പ്രവര്‍ത്തകര്‍ ആര്‍ഡിഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി വി വി ബാലകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. യു വി സത്യനാഥ്, ഭാസ്‌കരന്‍ എച്ചിക്കാനം എന്നിവര്‍ സംസാരിച്ചു. ഗോവിന്ദന്‍ സ്വാഗതവും പവിത്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.