ആകര്‍ഷകമായ പലിശ നിരക്കുമായി ഡി എച്ച് എഫ് എല്ലിന്റെ സ്ഥിര നിക്ഷേപ പദ്ധതി.

Friday 25 November 2016 6:54 pm IST

കൊച്ചി: ഹൗസിങ്ങ് ഫിനാന്‍സ് കമ്പനിയായ ഡിഎച്ച്എഫ്എല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റുകളുടെ കാലാവധി അനുസരിച്ച് 8.25 ശതമാനം മുതല്‍ 8.65 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, സേനാ വിഭാഗക്കാര്‍, വിധവകള്‍ , ഡി എച്ച് എഫ് എല്ലില്‍ നിന്നും ലോണ്‍ എടുത്തവര്‍ എന്നിവര്‍ക്ക് അധികമായി .25 ശതമാനം പലിശ കൂടുതല്‍ ലഭിക്കും. 50 ലക്ഷമോ, അതിലധികമോ നിക്ഷേപിക്കുന്നവര്‍ക്കും .25 ശതമാനം അധിക പലിശ ലഭിക്കും. 12 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപ കാലാവധി. ഇതോടൊപ്പം, ഡി എച്ച് എഫ് എല്‍ വെല്‍ത്ത് ടുഹെല്‍ത്ത് ഡെപോസിറ്റും അവതരിപ്പിച്ചു. സ്ഥിര നിക്ഷേപത്തോടൊപ്പം ഡെപ്പോസിറ്റിന് മേല്‍ വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. വെല്‍ത്ത് ടുഹെല്‍ത്ത് കാര്‍ഡിലൂടെസ്ഥിര നിക്ഷേപം അവസാനിപ്പിക്കാതെ തന്നെ ആരോഗ്യ സംബന്ധമായ ചെലവുകള്‍ക്ക് പണം കണ്ടെത്താനുമാകും. വ്യക്തികള്‍ക്കുള്ള സ്ഥിര നിക്ഷേപത്തിന് സൗജന്യമായി ഒരു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.എല്ലാ ഫിക്‌സഡ്‌ഡെപ്പോസിറ്റ് ഉത്പന്നങ്ങളുംഡി എച്ച് എഫ് എല്‍ ശാഖകളില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.