കൊച്ചി: കൊച്ചി താലൂക്കിലെ വിവിധ വില്ലേജുകളിലായി റവന്യൂ റിക്കവറി നടപടിയില്‍ ഉള്‍പ്പെട്ട ബിഎസ്എന്‍എല്‍ ഉപഭോക്താക്കളുടെ ബില്ലിംഗ് പരാതികള്‍ പരിഹരിക്കുന്നതിനും ജപ്തി നടപടികള്‍ക്ക് വിധേയമായ കുടിശികകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇളവുകള്‍ ലഭിക്കുന്നതിനും ഇന്ന് രാവിലെ 10 മുതല്‍ തോപ്പുംപടി പാലത്തിന് സമീപമുളള ബിഎസ്എന്‍എല്‍ സെന്ററില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കുടിശികകള്‍ ഉള്ള എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജിഎം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: