ന്യൂദല്‍ഹി: ബന്ധുക്കളുടെ നിര്‍ബന്ധത്താല്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരന് പോലീസിനു മുമ്പാകെ കീഴടങ്ങി. ജമ്മുകശ്മീര്‍ ബാരമുള്ളയിലെ തുഷാര്‍ ഷരീഫ് ഏരിയയിലെ അബു മജീദ് എന്നയാളാണ് സുരക്ഷാ സൈന്യത്തിനു മുമ്പാകെ ആയുധം താഴെവെച്ച് കീഴടങ്ങിയത്.
പ്രദേശവാസിയായ ഇയാളോട് സുരക്ഷാ സൈന്യം നിരവധി തവണ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് മജീദിന്റെ അമ്മയേയും സഹോദരിയേയും വിളിച്ചു വരുത്തി കീഴടങ്ങാന്‍ ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ആഴ്ചകള്‍ക്കു മുമ്പ് ലഷ്കര്‍ ഇ തോയ്ബ ഭീകരന് ഉമറും ഇത്തരത്തില്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: