അലെപ്പോ: സിറിയയിലുണ്ടായ സ്ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന് കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇക്കാര്യം അറിയിച്ചത്. താങ്ക്സ് ഗിവിംഗ് ദിനത്തിലുണ്ടായ ഈ ദുരന്തം ഏറെ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച സൈനികന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വടക്കന്‍ സിറിയയില്‍ വച്ചായിരുന്നു സ്ഫോടനമുണ്ടായതെന്നും പെന്റഗണ്‍ വ്യക്തമാക്കി. ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: