കല്‍പ്പറ്റ : ബിജെപി വയനാട് ജില്ല പഠനശിബിരം കല്‍പ്പറ്റ ചെമ്പ്ര ഹെറിറ്റേജ് റിസോര്‍ട്ടില്‍ ആരംഭിച്ചു. പഠനശിബിരം ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വരാനിരിക്കുന്നത് ബി.ജെ.പിയുടെ കാലഘട്ടമാണ്. രാഷ്ട്രീയത്തേക്കാളേറെ രാഷ്ട്രത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ബിജെപി പ്രവര്‍ത്തകര്‍.
രാഷ്ട്ര നന്മയ്ക്ക് വേണ്ടി നടപ്പിലാക്കുന്ന ഏത് പദ്ധതിയേയും എതിര്‍ക്കുന്ന സമീപനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റണം. 29ന് നടക്കുന്ന എല്‍ഡി എഫ് ഹര്‍ത്താല്‍ കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ബിജെപി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പി.സി മോഹനന്, പള്ളിയറ രാമന്,ആനന്ദ് കുമാര്‍ പി.ജി, കെ.മോഹന്‍ദാസ്, ഇ പി ശിവദാസന്‍, കൂട്ടാറ ദാമോദരന്‍, ടി.എ മാനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: