നാദാപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്

Sunday 15 April 2012 12:29 pm IST

കോഴിക്കോട്: നാദാപുരം പാറക്കടവിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുവീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടികള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ആക്രമണങ്ങള്‍ നടന്നത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യു‌ഡി‌എഫ് ആരോപിച്ചു.
ഏതാനുംദിവസമായി യു.ഡി.എഫ് സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന പാറക്കടവില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.