ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ 19-ാമത് റവന്യു ജില്ലാ കലോത്സവത്തിന് വ്യാസവിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ അരങ്ങുണര്‍ന്നു. സീരിയല്‍ താരം ലിഷോയ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാസ വിദ്യാനികേതന്‍ വിദ്യാലയസമിതി രക്ഷാധികാരി ജി.പത്മനാഭന് ദീപപ്രോജ്വലനം നടത്തി.
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ടി.എന്‍.രാമന് അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയസമിതി പ്രസിഡണ്ട് കെ.പി.ഹരിദാസ്, വ്യാസവിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ രാജി പി.നായര്‍, മാനേജര്‍ യു.പ്രഭാകരന്, സ്വാഗതസംഘം അധ്യക്ഷന്‍ ഒ.എസ്.സന്തോഷ്, ക്ഷേമസമിതി പ്രസിഡണ്ട് ഇ.എ.അനൂപ്കുമാര്‍, മാതൃസമിതി പ്രസിഡണ്ട് പ്രിയസത്യനാരായണന് എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന് തുടക്കംകുറിച്ചു നടന്ന സാംസ്കാരിക ഘോഷയാത്ര ചാലക്കുടി സൗത്ത് ജംഗ്ഷനില്‍നിന്ന് ആരംഭിച്ചു. എസ്.ഐ.ജയേഷ് ബാലന് ഉദ്ഘാടനം ചെയ്തു.
സാംസ്കാരികത്തനിമയുള്ള വേഷങ്ങള്‍ വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, തെയ്യം, മയിലാട്ടം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ മേളയ്ക്ക് പകിട്ടു പകര്‍ന്നു. ജില്ലയിലെ 40വിദ്യാലയങ്ങളില്‍ നിന്നായി 1500 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ആറുവിഭാഗങ്ങളിലായി 150 ഇനങ്ങളിലാണ് മത്സരങ്ങള്‍. കലോത്സവം ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: