ദുരിതമൊഴിയാതെ തൊണ്ടിക്കുഴ- ഇടവെട്ടി റോഡ്; നടുവൊടിഞ്ഞ് യാത്രക്കാര്‍

Friday 25 November 2016 9:37 pm IST

തൊടുപുഴ:  ദുരിതമൊഴിയാതെ ഒരു റോഡ്. തകര്‍ന്ന് കിടക്കുന്ന ഇടവെട്ടി-തൊണ്ടിക്കുഴ റോഡ് യയ ാത്രക്കാരുടെ നടുവൊടിക്കുന്നു. ഒന്നര വര്‍ഷത്തിലധികമായി ഈ റോഡിന്റെ പകുതിയിലധികം ഭാഗവും തകര്‍ന്ന് കിടക്കുകയാണ്. തൊണ്ടിക്കുഴ അക്വഡേറ്റിന് അടിയിലൂടെ കടന്ന് പോകുന്ന ഈ റോഡിന്റെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. സ്‌കൂളുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, ഗ്യാസ് ഏജന്‍സി തുടങ്ങി നിരവധി സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഇവിടെ തോടിന് കുറുകെയുള്ള പാലത്തിനോട് ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് പോലും കടന്ന് പോകാന്‍ സാധിക്കുന്നില്ല. റോഡില്‍ വലിയൊരു കട്ടിങ് പോലെയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ വാഹനങ്ങള്‍ കയറാതെ വരുന്നത് ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. എംവിഐപിയുടെ കീഴില്‍ വരുന്ന ഈ മേഖലയില്‍ യാതൊരു വിധ ശ്രദ്ധയും പഞ്ചായത്ത് അധികൃതര്‍ ചെലുത്താത് യാത്രക്കാരെ വലയ്ക്കുകയാണ്. എംവിഐപിയുടെ വെള്ളം കടന്ന് പോകുന്നതിനായി നിര്‍മ്മിച്ച് അക്വഡേറ്റിന് ചോര്‍ച്ചയുണ്ടായതും റോഡിലെ പൈപ്പ് നിരന്തരം പൊട്ടിയതുമാണ് ഇവിടെ റോഡ് തകരാന്‍ കാരണമായത്. ചോര്‍ച്ചയിലൂടെ വന്‍തോതിലുള്ള വെള്ളമൊഴുക്കുണ്ടായിരുന്നു. റോഡിന്റെ ഉയരം കുറഞ്ഞ് സോളിങ് ഇളകി പോയ നിലയിലാണ്. കുമ്പംകല്ലുമായി ബന്ധിപ്പിക്കുന്ന റോഡും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കാര്‍ ഉള്‍പ്പെടയുള്ളവ ഇതിലൂടെ കയറാനാകാത്തത് സമീപത്തെ ത്ത താമസക്കാരായ നൂറ് കണക്കിന് വീട്ടുകാര്‍ക്ക് ദുരിതം കൂടുകയാണ്. സമീപത്തായുള്ള പാലത്തിന്റെ വീതികുറവും യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. ഒരേ സമയം ഒരു ബൈക്കിനും ഓട്ടോറിക്ഷയ്ക്കും കടന്ന് പോകാനുള്ള വീതി മാത്രമാണ് പാലത്തിനുള്ളത്. റോഡിന്റെ ശോചാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും അധികാരികള്‍ കണ്ണടച്ച് ഇരുട്ടാക്കുകായണെന്ന് എന്നതാണ് സത്വം. സമീപത്തായി കൈവരി തകര്‍ന്ന് കിടക്കുന്ന കനാല്‍ പാലവും അപകടം ക്ഷണിച്ച് വരുത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.