വണ്ടിപ്പെരിയാറില്‍ പുതിയ പാലം ജനുവരിയില്‍ തുറക്കും

Friday 25 November 2016 9:39 pm IST

പീരുമേട്: വണ്ടിപ്പെരിയാറില്‍ പെരിയാര്‍ നദിയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലം മകരവിളക്കിന് മുമ്പ് ഗതാഗതത്തിനായി തുറന്ന് നല്‍കും.  പ്രദേശ വാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് പാലം തുറക്കുന്നതോടെ സഫലമാകുന്നത്. 2014 ലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഉത്തരവ് പ്രകാരം കൊല്ലം-ദിണ്ഡിഗല്‍ ദേശീയ പാതയില്‍ 9.5 കോടി മുടക്കി പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 2015 മാര്‍ച്ച് 21 ന് പാലം പണിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങി. 18 മാസംകൊണ്ട് പാലം പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എഞ്ചിനീയറിങ് പ്രോക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ എന്ന പുതിയ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ നിര്‍മ്മാണം. കോണ്‍ട്രാക്ടര്‍ ഡിസൈനിങ് നടത്തി അംഗീകാരം വാങ്ങി നിര്‍മ്മാണം നടത്തുന്ന രാജ്യത്തെ ആദ്യപാലമെന്ന ബഹുമതി ഇതിനാണ്. 1904 ല്‍ ബ്രിട്ടീഷുക ാരുടെ കാലത്ത് നിര്‍മ്മിച്ച പഴയ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസം മൂലം പാലത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ച സമയം നീട്ടി നല്‍കേണ്ടതായി വന്നിരുന്നു. പാലത്തിന്റെ നിര്‍മ്മാണം അവസാന വട്ടത്തിലേക്ക് കടന്ന് കൊണ്ടിരിക്കുകയാണ്. ഇനി നടപാതയും കൈവരിയുടെയും ജോലിയാണ് പ്രധാനമായും തീരാനുള്ളത്. പാലത്തിന്റെ വീതി  11 മീറ്ററും നീളം 75 മീറ്ററിലധികവുമാണ്. പാലം യാതാര്‍ത്ഥ്യമാകുന്നതോടെ ദേശീയ പാതയിലെ ഗതാഗതകുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.