ഇടതുസര്‍ക്കാരിന്റെ മുന്‍ഗണന ബന്ധുനിയമനത്തിന്: രാജഗോപാല്‍

Friday 25 November 2016 10:10 pm IST

എല്‍ഡിഎഫ് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പത്തുലക്ഷം യുവാക്കളുടെ കൈയൊപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ ഒ.രാജഗോപാല്‍ എംഎല്‍എ നിര്‍വഹിക്കുന്നു

തിരുവനന്തപുരം : യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ശബ്ദമുയര്‍ത്തുന്ന ഇടതുസര്‍ക്കാര്‍ ബന്ധുനിയമനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ പത്തുലക്ഷം യുവാക്കളുടെ കൈയൊപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തെരഞ്ഞെടുപ്പു വാഗ്ദാനമായ 25 ലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് തൊഴില്‍ നല്‍കേണ്ടത് പിണറായി സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഗ്രാമീണരായ സ്ത്രീകളെ വിളിച്ച് സമരത്തില്‍ പങ്കാളികളാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പിഎസ്‌സി റാങ്ക് ജേതാക്കളെ വര്‍ഷങ്ങളായി ഇടതുപക്ഷം കബളിപ്പിക്കുകയാണ്. തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് യുവമോര്‍ച്ച കൈയൊപ്പു ശേഖരണം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറി അഡ്വ. എസ്. രാജീവ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ഭാരവാഹികളായ ആര്‍. എസ്. പ്രശാന്ത്, ആര്‍.എസ്. സമ്പത്ത്, സുധീപ്, ശ്രീരാജ്, ജില്ലാ പ്രസിഡന്റ് ജെ. ആര്‍.അനുരാജ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, അശ്വതി, രാകേന്ദു, വിവിധ റാങ്ക്‌ഹോള്‍ഡര്‍മാരുടെ പ്രതിനിധികളായ പ്രസന്ന, കലാരഞ്ജിനി, സൗമ്യ എന്നിവര്‍ സംസാരിച്ചു.

ഒപ്പു ശേഖരണത്തിന് യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ പൂങ്കുളം സതീഷ്, സി. എസ്. ചന്ദ്രകിരണ്‍, പ്രശാന്ത്, ഉണ്ണിക്കണ്ണന്‍, വിഷ്ണു, സിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.