കറുകച്ചാല്‍: കറുകച്ചാല്‍ സബ് ജില്ലാ സ്കൂള്‍ കലോത്സവം 29 മുതല്‍ ഡിസംബര്‍ 2 വരെ കങ്ങഴ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ നടക്കും.
80 സ്കൂളുകളില്‍ നിന്നായി 3000ത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. 30ന് 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന് ഉദ്ഘാടനം ചെയ്യും.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല, കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുകുമാര്‍, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍ പ്രസംഗിക്കും. ഡിസംബര്‍ 2ന് വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനം ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രിക ചന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റിയന് കുളത്തുങ്കല്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: