ലാഹോര്‍: സ്റ്റേജ് താരം കിസ്മത് ബെയ്ഗ് വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ലാഹോറില്‍ വച്ച് അജ്ഞാതന്‍ ഇവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് പ്രാവശ്യം ഇവരുടെ ശരീരത്തില്‍ വെടിയേറ്റിട്ടുണ്ട്.
വെടിയേറ്റ ഉടന്‍ തന്നെ സമീപത്തുള്ള സര്‍വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് സൂപ്രണ്ട് താഹിര്‍ റഹ്മാന് പറഞ്ഞു. ഇവര്‍ക്കൊപ്പം ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു. അവര്‍ക്ക് വെടിയേറ്റിട്ടില്ല.
വ്യക്തിവിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് ബെയ്ഗിന്റെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഇനിയും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. നേരത്തെയും രണ്ട് തവണ ഇവര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: