വിദ്യാഗുണത്തിന്‌

Sunday 15 April 2012 9:32 pm IST

കുട്ടികള്‍ ജനിച്ച ഉടന്‍ വയമ്പും സ്വര്‍ണ്ണവും ഉരച്ച്‌ തേനില്‍ ചാലിച്ച്‌ നാവില്‍ തേച്ചു കൊടുക്കാറുണ്ട്‌. അവരുടെ നാവിലെ കഫാംശം മാറി അക്ഷരസ്ഫുടതയും വാഗ്വിശുദ്ധിയും ലഭിക്കാനാണ്‌ ഇതു ചെയ്യുന്നത്‌. ശുഭമുഹൂര്‍ത്തത്തില്‍, പ്രത്യേകിച്ച്‌ സാരസ്വതയോഗമുള്ളപ്പോള്‍ ഇതു ചെയ്യുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌. കുട്ടിയുടെ ജാതകത്തിലെ അഞ്ചാം ഭാവം, രണ്ടാം ഭാവം, ഒന്‍പതാം ഭാവം തുടങ്ങിയവ പരിശോധിച്ച്‌ വിദ്യാനൈപുണി, ബുദ്ധി തുടങ്ങിയവയെ വിലയിരുത്താം. അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ലഘുമന്ത്രങ്ങളോ നാമങ്ങളോ പതിവായി കുട്ടി ജപിക്കുന്നത്‌ ഒരു ശീലമാക്കുക. ചെറുപ്പത്തില്‍ത്തന്നെ ജപം ശീലിക്കുന്നത്‌ അതീവഫലപ്രദമാണ്‌. ഇതുമൂലം ഏകാഗ്രത, ബുദ്ധിക്കു തെളിച്ചം, മനോശുദ്ധി തുടങ്ങിയവ കൈവരുന്നു. സന്ധ്യക്ക്‌ നാമം ജപിക്കുന്നത്‌ നിര്‍ബന്ധമാക്കണം. ലഘുമന്ത്രങ്ങള്‍ ജപിക