തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിക്ക് എല്ലാ ഏകാദശിക്കും നടത്തുന്ന മോഹിനീ ചന്ദനച്ചാര്‍ത്ത് വെള്ളിയാഴ്ച നടന്നില്ല. മോഹിനീ അലങ്കാരം മുടങ്ങിയത് ഭക്തജനങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. കഴിഞ്ഞ തൃപ്രയാര്‍ ഏകാദശിക്കും മോഹിനി അലങ്കാരം മുടങ്ങിയതായി ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് വെള്ളിയാഴ്ച മോഹിനി അലങ്കാരം ചെയ്തില്ല എന്ന ചോദ്യത്തിന് വ്യാഴാഴ്ച അങ്ങനെ അലങ്കരിച്ചിരുന്നു എന്ന ഉത്തരമാണ് ക്ഷേത്ര ഉദ്യോഗസ്ഥരില്‍ നിന്ന് ഭക്തജനങ്ങള്‍ക്ക് ലഭിച്ചത്. ആചാരലോപത്തിന് പ്രായശ്ചിത്തം ചെയ്യണം എന്നാണ് ഭക്തരുടെ ആവശ്യം. കെ.എന്‍. സതീഷ് എക്സിക്യൂട്ടീവ് ഓഫീസറായ ശേഷം ക്ഷേത്രത്തില്‍ ആചാരലംഘനങ്ങള്‍ തുടര്‍ക്കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: