ബാംഗ്ലൂര്‍: കെആര്‍ പുരം ഭാരത്മാതാ ആശ്രമത്തില്‍ മഹാ കുംഭാഭിഷേകവും ഭാരത്മാതാ ഭക്തസമ്മേളനം ആരംഭിച്ചു. നാളെ വൈകുന്നേരം 3.30ന് ഭാരത്മാതാ ആശ്രമാങ്കണത്തില്‍ നടക്കുന്ന ഭാരത്മാതാ ഭക്തസമ്മേളനത്തില്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംമാധവ് മുഖ്യ പ്രഭാഷണം നടത്തും. വാഗ്ദേവി വിലാസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ചെയര്മാന് കെ.ഹരീഷ് (മുന്‍ സയിന്റിസ്റ്റ്, ഐഎസ്ആര്‍ഒ) അധ്യക്ഷത വഹിക്കും. ഭാരത്മാതാ ആശ്രമ മഠാധിപതി സാധു പ്രൊഫ.രംഗരാജന് ആത്മീയ പ്രഭാഷണവും നടത്തുമെന്ന് കോഡിനേറ്റര്‍ ബാല്‍രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: