കാടാച്ചിറ: കാടാച്ചിറ മണ്ടോത്തു കാവ് കച്ചേരികാവ് പാറക്കണ്ടി ഭഗവതി ക്ഷേത്രം തുടങ്ങി അടുത്തിടെ ചാല മേഖലയിലെ ക്ഷേത്രങ്ങളില്‍ വരെ നടന്ന ക്ഷേത്ര കവര്‍ച്ചകളെ കുറിച്ച് ഉന്നതതല അന്വേഷണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.ഹരീഷ് ബാബു ആവശ്യപ്പെട്ടു. വ്യാപകമായി നടന്നു വരുന്ന ഈ ക്ഷേത്രമോഷണങ്ങള്‍ ഭക്തജനങ്ങളില്‍ ആശങ്ക ഉളവാക്കിയിരിക്കയാണ്
ജില്ലാ പോലീസ് തലത്തില്‍ മുന്നേരൂപീകരിച്ച ടെബിള്‍ സ്ക്വാഡിനെ പുനരുജീവിപ്പിച്ച് കൊണ്ട് ക്ഷേത്ര കവര്‍ച്ചകള്‍ തടയാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും ഹരീഷ് ബാബു ആവിശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: