തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജലസംരക്ഷണത്തിനായി നാളെ ജനകീയ കണ്വെന്ഷന് ചേരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രമ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകുകന്നേരം 3 മണിക്ക് വാടിയില്‍ പീടികക്കടുത്ത് നിടുംങ്ങോട്ടും കാവില്‍ ചേരുന്ന കണ്വെന്ഷന് സീക്ക് ഡയറക്ടര്‍ പത്മനാഭന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എരഞ്ഞോളി പറവകളുടെ ആകാശം എന്ന പേരില്‍ സജിത്ത് നാലാംമൈല്‍ തയ്യാറാക്കിയ കുണ്ടൂര്‍ മലയിലെ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കും.
അടുത്ത മാസങ്ങളില്‍ ശുദ്ധജലക്ഷാമം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു കണ്വെന്ഷന് മുന്‍കൂട്ടി നടത്തുവാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുമായി കണ്വെന്ഷന് വിളിച്ചു കൂട്ടിയിരിക്കുന്നതെന്നും വൈസ് പ്രസിഡണ്ട് പറഞ്ഞു. പത്രസമ്മേളനത്തില്‍ സി.വി.സൂരജ്, കണ്ട്യന്‍ ഷീബ, യു.കെ.പ്രകാശന്, പി.സനീഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: