കണ്ണൂര്‍: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ 38ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഡിസംബര്‍ 3, 4 തീയതികളില്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ആയുര്‍വേദ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും നടക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ആയുര്‍വേദ കോളേജുകള്‍, ഐ. എസ്. എം ഡിപ്പാര്‍ട്ട്മെന്റ്, ആയുഷ്ഡിപ്പാര്ട്ട്മെന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും എക്സിബിഷനുമാണ് നടക്കുന്നത്. മരുന്നുകള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഡിസ്കൗണ്ടും ക്യാമ്പില്‍ ലഭ്യമാണ്. രജിസ്ട്രേഷന് ബന്ധപ്പെടണം. ഫോണ്‍: 7012827576.
പ്രതികരിക്കാൻ ഇവിടെ എഴുതുക: