കണ്ണൂര്‍: കണ്ണോത്തുംചാല്‍ ആപ്തശ്രീ ആയുര്‍വേദിക് ഹോസ്പിറ്റലിന്റെയും ശ്രീനാരായണ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 3ന് നടക്കും. ആപ്തശ്രീ ആയുര്‍വേദിക് ഹോസ്പിറ്റലില്‍ നടക്കുന്ന ക്യാമ്പ് ഡോ.ബി. സന്തോഷ് ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജീവിതശൈലീ രോഗങ്ങളും ഹൃദയാരോഗ്യ പരിപാലനവും എന്ന വിഷയത്തില്‍ ക്ളാസ്സും നടക്കും. താല്പര്യമുള്ളവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2727369, 98951 09903.
പ്രതികരിക്കാൻ ഇവിടെ എഴുതുക: