പത്രപ്രവര്‍ത്തക പെന്ഷന് അദാലത്ത് 29, 30 തീയ്യതികളില്‍
Saturday 26 November 2016 1:38 am IST
കണ്ണൂര്‍: പത്രപ്രവര്‍ത്തക പെന്ഷന് അദാലത്ത് 29, 30 തീയ്യതികളില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. 29 ന് കണ്ണൂര്‍ ജില്ലയിലെയും 30 ന് കാസര്‍കോട്, വയനാട് ജില്ലകളിലെയും അപേക്ഷകളാണ് പരിഗണിക്കുക. ബന്ധപ്പെട്ടവര്‍ക്ക് വ്യക്തിഗത അറിയിപ്പ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. അദാലത്തിന് ഹാജരാകുന്നവര്‍ അസ്സല് എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, സ്ഥിരപ്പെടുത്തിയ ഉത്തരവ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയവ കൊണ്ടുവരണം. സ്ഥാപനത്തിന്റെ എം ഡി, മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ ഒപ്പിട്ടതായിരിക്കണം എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ്. 29 ന് രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. 30 ന് വൈകിട്ട് 4 മണി വരെ അദാലത്ത് ഉണ്ടായിരിക്കും.