തലശ്ശേരി: ദുബൈ-തലശ്ശേരി മണ്ഡലം കെഎംസിസി കാരുണ്യത്തിന്റെ തണല്‍ എന്ന നിലയില്‍ പണിത രണ്ടു വീടുകളുടെ താക്കോല്‍ ദാനം നാളെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 4 മണിക്ക് തലശ്ശേരി പഴയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തില്‍വെച്ച് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളാണ് താക്കോല്‍ ദാന കര്‍മ്മം നിര്‍വ്വഹിക്കുക.
കൊളശ്ശേരിയിലെ രതി, കതിരൂരിലെ മൈമൂന എന്നിവര്‍ക്കാണ് വീട് നല്‍കുന്നത്. പത്രസമ്മേളനത്തില്‍ കെ.എ.ലത്തീഫ്, റഹഗ്ദാദ് മൂഴിക്കര, റഫീഖ് കോറോത്ത്, എം.മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: