ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

Saturday 26 November 2016 1:39 am IST

കണ്ണൂര്‍: ഇരു വൃക്കകളും തകരാറിലായ നിര്‍ദ്ധന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. കണ്ണൂര്‍ കക്കാട് സ്വദേശി സി.എച്ച്.പ്രദീപനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. കക്കാട് കോര്‍ജാന്‍ സ്‌കൂളിന് സമീപത്ത് വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന പ്രദീപന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ആശാരിപ്പണിക്കാരനായ പ്രദീപന് മാരക രോഗം ബാധിച്ചതോടുകൂടി കുടുംബ നോക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൂടാതെ ഭാര്യക്ക് തൈറോയിഡിന്റെ അസുഖം വന്നതോടുകൂടി കുടുംബ പട്ടിണിയിലാണ്. വൃക്കകള്‍ മാറ്റിവെച്ചാല്‍ മാത്രമേ ഇയാള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ സുമനസ്സുകളുടെ കാരുണ്യത്താല്‍ ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തിപ്പോരുകയാണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇതിന്റെ പരിശോധനകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മട്ടന്നൂര്‍ കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രദീപന്റെ വൃക്ക മാറ്റിവെക്കാനാവശ്യമായാ സഹായധനം സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൈരളി ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ട് മാസം മുമ്പ് ഓട്ടോ ഡ്രൈവറായ കെ.പ്രേമരാജന്റെ വൃക്ക മാറ്റിവെക്കലിന് വേണ്ട ധനസമാഹരണം നടത്തിയിരുന്നു. പ്രേമരാജന്‍ ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് എറണാകുളത്ത് ചികിത്സയിലാണ്. ട്രസ്റ്റ് സെക്രട്ടറി സന്തോഷ് മാവിലയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പ്രദീപിന്റെ ചിക്തിസാ ധനസമാഹരണം നടത്തുന്നതിന് കണ്ണൂര്‍ മേയര്‍ ഇ.പി.ലത, കെ.എം.ഷാജി എംഎല്‍എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം.കെ.ഷാജി, കെ.പി.സലീം, വി.രാമകൃഷ്ണന്‍, രാജു വര്‍ഗ്ഗീസ് എന്നിവര്‍ രക്ഷാധികാരികളായും എം.വി.സഹദേവന്‍ പ്രസിഡണ്ടായും പ്രമോദ് സാമുവല്‍ സെക്രട്ടറിയായും സിനി രാംദാസ് ട്രഷററുമായ ചികിത്സാ സഹായ കമ്മറ്റിയും എ.വേണുഗോപാല്‍ ചെയര്‍മാനും സന്തോഷ് മാവില സെക്രട്ടറിയും ദാമോദരന്‍ കാളാശേരി ട്രഷററുമായ കൈരളി ചാരിറ്റബിള്‍ ട്രസ്റ്റും പ്രവര്‍ത്തിച്ചുവരികയാണ്. സാമ്പത്തിക സഹായങ്ങള്‍: കൈരളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മട്ടന്നൂര്‍ എസ്ബിടി ശാഖയിലെ 670096680598 (ഐഎഫ്എസ്‌സി എസ്ബിടിആര്‍ 0000208) എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.