കോഴിക്കോട്: ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വടകര താലൂക്കിലെ ബസ് തൊഴിലാളികള്‍ ഡി.എ. വര്‍ധനവിനുവേണ്ടി നവംബര്‍ 30 മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരത്തില്‍നിന്ന് പിന്മാറി. തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ദിവസവേതനത്തില്‍ 14 രൂപയും 2016 ഫെബ്രുവരി 20 മുതല്‍ 43 രൂപയുടെ വര്‍ദ്ധനവും അംഗീകരിച്ചുകൊണ്ടാണ് സമരം ഒത്തുതീര്‍പ്പായത്. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.വി. വിപിന്‍ലാല്‍, വടകര താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് ജനറല്‍ സെക്രട്ടറി ഗോപാലന് നമ്പ്യാര്‍, മടപ്പള്ളി മോഹനന് (ഐഎന്‍ ടിയുസി), സതീശന് (സിഐടി യു), രമേശന് (എഐടിയുസി), വിനോദ് ചെറിയാന് (എച്ച്എംഎസ്), വേലായുധന് (കെ എംഇഎ), ബാലകൃഷ്ണന് (ബിഎംഎസ്), എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: