പിന്നോക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: ഒബിസി മോര്‍ച്ച

Saturday 26 November 2016 10:09 am IST

താമരശ്ശേരി: താമരശ്ശേരി ദേവസ്വം ബോര്‍ഡ് നിയമനവും പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവും പിഎസ്‌സിക്ക് വിട്ട് കൊണ്ട് പിന്നോക്ക ജാതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട് ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച കൊടുവള്ളി മണ്ഡലം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്സന്‍ മേടോത്ത് അധ്യക്ഷത വഹിച്ചു. ബിജെപി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വി.കെ. ചോയിക്കുട്ടി, ഷാന്‍ കരിഞ്ചോല, പ്രഭീഷ് ഒ.കെ, കെ.കെ. വേലായുധന്‍ സംസാരിച്ചു. ഭാരവാഹികളായി വത്സന്‍ മേടോത്ത്(പ്രസിഡന്റ്), വേലായുധന്‍.കെ.കെ, അനീഷ് കളത്തിങ്കല്‍ (വൈസ് പ്രസിഡന്റുമാര്‍), ഷാന്‍ കരിഞ്ചോല(ജനറല്‍ സെക്രട്ടറി), പ്രേമരാജന്‍ ചമല്‍, കെ.സി. അജിത്കുമാര്‍, പ്രേമന്‍ കൊടക്കാട്ടില്‍, വിജയന്‍. എന്‍.പി. (സെക്രട്ടറിമാര്‍), രാമന്‍കുട്ടി. കെ.സി(ട്രഷറര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.