കോഴിക്കോട്: സിപിഎം അക്രമത്തിനെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. പൊതുയോഗങ്ങള്‍, ജനകീയ സദസ്സുകള്‍, സിഡി പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം തുടങ്ങിയവയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
മുക്കത്ത് നടന്ന ജനകീയ സദസ് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലന് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മുക്കം നഗരസഭ വൈസ് പ്രസിഡന്റ് എം.ഇ. രാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപത്മനാഭന് സംസാരിച്ചു.
കുന്ദമംഗലം: മാര്‍ക് സിസ്റ്റ് അക്രമവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് നടത്തിയ പൊതുയോഗം ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി എം. സുരേഷ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സം സ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു സംസാരിച്ചു. ഒ. സുഭദ്രന്‍ സ്വാഗതവും കെ.എം. ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: