ജനമനസ് അറിയുന്ന പ്രഥമൻ

Sunday 9 April 2017 11:31 am IST

ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്ന ഒരു പ്രധാനമന്ത്രിയെ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നത് ഏറെ അഭിമാനം ഉളവാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ ഓരോ ചെയ്തികളും രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയാണെന്നത് സംശുദ്ധമായ സത്യമാണ്. രാജ്യത്തെ 130 കോടി ജങ്ങളോടും അദ്ദേഹം സമ്പർക്കം ചെലുത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. അടുത്തിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചതും രാജ്യത്തെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ ശക്തമാക്കുക എന്ന ഉത്തമ ലക്ഷ്യത്തോടെയാണ്. ഇവിടെയും ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിന് വാനോളം ലഭിക്കുകയുണ്ടായി എന്നത് പലവിധ സർവ്വേകളിലും നിന്നും ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. സാമ്പത്തിക വിദഗ്ദർ, പ്രശസ്ത ബാങ്ക് ഓഫീസർമാർ, രാജ്യത്ത് അഴിമതിക്ക് എതിരെ പോരാടുന്ന ഗാന്ധിയൻ അണ്ണാ ഹസാരെ, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സാധാരണ ജനങ്ങൾ എന്നിവരടക്കം എല്ലാ മേഖലകളിലും നിന്നും മോദിജിയുടെ അഭിമാന തീരുമാനത്തിന് പിന്തുണ നൽകി. ജനാധിപത്യത്തിൽ പൊതുജനഭിപ്രായത്തിന് ഏറെ സ്ഥാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് വില നൽകുന്ന ഒരു നേതാവാണ്. താൻ എടുത്ത ചരിത്ര തീരുമാനത്തിനോടുള്ള ജനങ്ങളുടെ പ്രതികരണം നേരിട്ട് അറിയാൻ അദ്ദേഹം ശ്രമിച്ചു. അതിനായി മോദി ആപ്ലിക്കേഷൻ എന്ന പേരിൽ സ്മാർട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്താനുള്ള അവസരം നൽകി. ഹിറ്റ്‌ലറെപോലെയും കിം കിം ജോങ്ങിനെ പോലെയുമുള്ള ഏകാധിപതികളെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്ന പ്രതിപക്ഷ പാർട്ടികളുടെ തട്ടുപൊളിപ്പൻ വാദങ്ങൾക്കുള്ള മറുപടിയാണ് ഈ സർവ്വേയും പിന്നാലെ വന്ന ഫലവും. തന്റെ സർക്കാർ രാജ്യത്തെ ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടണമെന്ന് അദ്ദേഹം സഹപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുമായി കൂടുതൽ സംവദിക്കണം. അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പഠിക്കുകയും അതിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ ജനങ്ങളുടെ മനസുകളിൽ കുത്തി നിറച്ച നുണക്കഥകളെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി ഓരോ പൗരന്മാരിലേക്കും ഇറങ്ങിച്ചെല്ലുന്നുണ്ടെന്നാണ് രാഷ്ട്രീയ ചിന്തകർ വിലയിരുത്തുന്നത്. നോട്ടുകൾ പിൻവലിച്ചതിനെ ജനങ്ങൾ സ്വീകരിച്ചു എന്ന് അദ്ദേഹം അറിഞ്ഞതും പല തരത്തിലുള്ള സർവ്വേ ഫലങ്ങളിലൂടെയാണ്. രാജ്യത്ത് വരാൻ പോകുന്ന അഴിമതി രഹിത സാമ്പത്തിക ഭദ്രതയ്ക്കാണ് ജനങ്ങൾ പിന്തുണ നൽകുന്നതെന്നാണ് സർവ്വേ ഫലങ്ങളിലൂടെ പുറത്ത് വരുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസിലാക്കി ഭരണം നടത്തുന്ന ഒരു ഉത്തമ പ്രധാനമന്ത്രിയേയും സർക്കാരിനെയുമാണ് ലഭിച്ചിരിക്കുന്നത് എന്നോർത്ത് നമുക്ക് സന്തോഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.