സേവാഭാരതി പ്രതിനിധി സമ്മേളനം ഇന്ന്

Saturday 26 November 2016 9:21 pm IST

ആലപ്പുഴ: ദേശീയ സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് റെയ്ബാന്‍ ആഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍, 10ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബാബു സ്വാഗതവും, സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍ നന്ദിയും പറയും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഭാരതി സൊല്യൂഷന്‍ സംസ്ഥാന ഇന്‍ചാര്‍ജ് അബിനു സുരേഷ്, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി. ആര്‍. ശശിധരന്‍, സേവാഭാരതി സംഘടനാ സെക്രട്ടറി യു. എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച വൈകിട്ട് നാലിന് സമാപന സമ്മേളനം ആലപ്പുഴ നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി. എന്‍. ഈശ്വരന്‍ പ്രഭാഷണം നടത്തും. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ദിലീപ് സ്വാഗതവും, സോവാഭാരതി സെക്രട്ടറി ഷാജകുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.