പാലാ: നോട്ട് പിന്‍വലിക്കല്‍ കേവലം സാമ്പത്തിക അച്ചടക്കം മാത്രമല്ല, രാജ്യപുരോഗതിയും രാജ്യസുരക്ഷയും ഉറപ്പുവരുത്തുന്ന നടപടിയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. വിപണിയില്‍ സാധനങ്ങളുടെ വില കുറഞ്ഞത് പ്രത്യക്ഷ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ഓശനമൗണ്ടില് നടന്നുവരുന്ന ബിജെപി കോട്ടയം ജില്ല നേതൃശിബിരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
‘സൈദ്ധാന്തിക അടിത്തറ’ എന്ന വിഷയത്തില്‍ അദ്ദേഹം ശിബിരാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. ഓശാനമൗണ്ടിലെത്തിയ എച്ച്. രാജയെ നിയോജകമണ്ഡലം ഭാരവാഹികളായ സോമന് തച്ചേട്ട്, ജി. രഞ്ജിത്ത്, അനില്‍ നാഥ് തുടങ്ങിയവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ ലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: