വൈക്കം സംഭവം : കേന്ദ്ര ഏജന്‍സി അന്വേഷിക്കണം - ബിജെപി

Saturday 26 November 2016 10:00 pm IST

വൈക്കം: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് വൈക്കത്തുണ്ടായ സംഭവങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വൈക്കം ബിവറേജസ് ചില്ലറവില്‍പ്പന കേന്ദ്രത്തില്‍ നിന്നും അസാധുവാക്കിയ നോട്ടുകള്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതും, സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നു കഴിഞ്ഞ എട്ടിന് രാത്രിയില്‍ രേഖകള്‍ തിരുത്തി ലക്ഷക്കണക്കിന് രൂപയുടെ അസാധു നോട്ട് മാറ്റിയെടുത്ത സംഭവം ഗൗരവമേറിയതാണ്. ബിവേറേജസിലെ ഇടപാടുകള്‍ ജീവനക്കാരനും, സഹോദരനും ചേര്‍ന്നാണ് നടത്തിയിട്ടുള്ളതെങ്കില്‍, സഹകരണ ബാങ്കില്‍ കെ.എം. മാണിയുടെ വിശ്വസ്തനായ പ്രസിഡന്റും,സെക്രട്ടറിയും ചേര്‍ന്നാണ് നോട്ട് മാറ്റിയെടുക്കല്‍ നടത്തിയത്. ബിവറേജ് ജവനക്കാരനെതിരെ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. സഹകരണ ബാങ്കിലെ രേഖകള്‍ തിരുത്തിയനടപടിയില്‍ അന്വേഷണം പോലുമില്ല. പ്രസിഡന്റിനും, സെക്രട്ടറിക്കും തെളിവ് നശിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സഹകരണ വകുപ്പ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി!യുടെ അന്വേഷണം അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളായ കെ.കെ.കരുണാകരന്‍,ചേരിക്കല്‍ബാബു, പി.ആര്‍. സുഭാഷ്, ഏ.സി.സുബാഷ്, ലേഖ അശോകന്‍, കെ.പി.ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.