വാഴപ്പള്ളി: ഗായത്രി വിദ്യാമന്ദിറില്‍ നടന്ന വിദ്യാര്‍ത്ഥി അദ്ധ്യാപക രക്ഷകര്‍തൃ സംഗമത്തില്‍ സംപൂജ്യ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുത്വം മഹത്വം ഇരുത്തം ഇവ മൂന്നുമുണ്ടെങ്കില്‍ മാത്രമേ ഏതൊരു വിദ്യാര്‍ത്ഥിയും ഉന്നതിയില്‍ എത്തിച്ചേരുകയുള്ളുവെന്ന് സ്വാമി പറഞ്ഞു. യോഗത്തിനു മുമ്പ് കുട്ടികള്‍ സ്വാമിയുടെ കാല് കഴുകി പൂര്‍ണ്ണകുംഭം സമര്‍പ്പിച്ചു. സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്കൂള്‍ മുറ്റത്ത് അദ്ദേഹം വൃക്ഷതൈ നട്ടു. കെ.സുബ്രഹ്മണ്യ അയ്യര്‍, പി.എന്‍.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രൊഫ.ഇ.ഈശ്വരന് നമ്പൂതിരി, ജി.കെ. പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: