കോട്ടയം: കെ. ടി. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനമായ ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ജില്ലാ റാലി നടക്കും. തിരുനകര പഴയ പോലീസ് സ്റ്റേഷന് മൈതാനിയില്‍ വൈകുന്നേരം 5ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച, ബിജെപി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ചെയര്‍മാനും, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: