എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കൊല്‍ക്കത്ത സ്വദേശികളും എറണാകുളം കടവന്തറയില്‍ സ്ഥിരതാമസക്കാരുമായ ഏഴംഗ സംഘത്തിലെ വാനിന്റെ ഉടമ ജഗദൂര് മണ്ഡല് (52), ഗണേശന് (43), പപ്പന് (42) എന്നീ തീര്‍ത്ഥാടകര്‍ക്കാണ് നിസാര പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൊരട്ടി ചെമ്പകത്തുങ്കല്‍ പാലത്തിനു സമീപമായിരുന്നു അപകടം. എരുമേലിയിലേക്ക് വരുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിന്റെ വന്‍ റോഡില്‍ റ്റൈല്‍സ് പാകിയ സ്ഥലത്ത് വച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരിക്കേറ്റവരെ അതുവഴി വന്ന ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുനിലിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് താവളം ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: