ആനിക്കാട്: പാമ്പാടി ബ്ലോക്ക് കേരളോത്സവം 29 മുതല്‍ ഡിസംബര്‍ ഒന്നു വരെ നടക്കും. ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂളില്‍ 29ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും.
ബ്ലോക്ക് പ്രസിഡന്റ് മാത്തച്ചന് താമരശേരി അധ്യക്ഷത വഹിക്കും. 29ന് കായികമത്സരങ്ങള്‍ ആനിക്കാട് സെന്റ് തോമസ് ഹൈസ്കൂളിലും ക്രിക്കറ്റ് മത്സരം കോത്തല എന്‍എസ്എസ് ഹൈസ്കൂളിലും വോളിബോള്‍ ചേര്‍പ്പ് പബ്ലിക് ലൈബ്രറി മൈതാനത്തും നടക്കും.
30ന് ഫുട്ബോള്‍ കോത്തല എന്‍എസ്എസ് സ്കൂള്‍ മൈതാനത്തും ബാഡ്മിന്റണ്‍ പള്ളിക്കത്തോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഒന്നിന് കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: