കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ നടന്ന അഭിഭാഷക – മാധ്യമ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പി എ മുഹമ്മദ് കമ്മീഷന് ചുമതലയേറ്റു.
എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി. 2016 ജൂലൈ 20ന് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമാണ് കമ്മീഷന് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: