ഇന്ന് വിനോദയാത്രാ കപ്പലുകളെത്തും

Saturday 26 November 2016 10:42 pm IST

മട്ടാഞ്ചേരി: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി കൊച്ചിയില്‍ ഇന്ന് രണ്ട് വിദേശ വിനോദ സഞ്ചാര കപ്പലുകള്‍ നങ്കൂരവിടും. രാവിലെ 8 നാണ് 'ഐഡ ബെല്ലാ', 'സില്‍വര്‍ ക്ലവ്ഡ്' എന്നീ കപ്പലുകള്‍ കൊച്ചി തുറമുഖത്തെ ബെര്‍ത്തുകളിലെത്തുക. 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പല്‍ സഞ്ചാരികള്‍. തുറമുഖത്തെ ബിടിപി ബെര്‍ത്തിലാണ് ഐഡ ബെല്ലായെത്തുന്നത്. കപ്പലിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ആലപ്പുഴ ' എറണാകുളം ജില്ലകളിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഇതിനായി ലോഫ്‌ളോര്‍ ബസുകള്‍ ,കാറുകള്‍, ഓട്ടോകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കപ്പലായ ഐഡബെല്ലാ മൂന്ന് ദിവസം കൊച്ചിയിലുണ്ടാകും. ഗോവയില്‍ നിന്നാണ് കൊച്ചിയിലെത്തുന്നത്. 1800 യാത്രക്കാരും 600 ജീവനക്കാരുമായാണ് ഐഡ ബെല്ലാ കൊച്ചിയില്‍ നങ്കൂരമിടുന്നത്. കേരളത്തിലെ സന്ദര്‍ശനം കഴിഞ്ഞ്. 1100ഓളം പേര്‍ വിമാനം വഴി നാട്ടിലേയ്ക്ക് മടങ്ങും. വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഇത്രയും പേര്‍ കൊച്ചിയിലെത്തി. കേരളം കണ്ട് ഐഡബെല്ലായുടെ തുടര്‍യാത്രയില്‍ ഒത്തുചേരും. 29ന് ഐഡബെല്ല കോളംബോ വഴിയാത്ര തുടരും. മുംബൈയില്‍ നിന്നാണ് സില്‍വര്‍ ക്ലവ്ഡ് കൊച്ചിയിലെത്തുന്നത് '250 യാത്രക്കാരും 100 ജീവനക്കാരുമാണ് കപ്പലിലുള്ളത് ' രാവിലെ 8ന് കൊച്ചി തുറമുഖത്തെ എറണാകുളംവാര്‍ഫില്‍ നങ്കൂരമിടും. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി മാലിദ്വീപിലേയ്ക്ക് യാത്ര തിരിക്കും' ഡിസംബര്‍ ഒന്നിന് വീണ്ടും രണ്ട് കപ്പലുകള്‍ കൂടി കൊച്ചിയിലെത്തും. നവംബറില്‍ ഏഴോളം വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചിയിലെത്തിയത്. ഡിസംബറില്‍ പന്ത്രണ്ട് കപ്പലുകള്‍ എത്തുമെന്നാണ് ടുര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.