തിരുവനന്തപുരം: കല്ലാട്ട് മുക്ക് ഓക്സ്ഫോര്‍ഡ് സ്കൂള്‍ ഫ്ളെഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന സ്റ്റേറ്റ് സബ്ജൂനിയര് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിന്റെ മുന്നേറ്റം. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഇത്തവണയും അതിശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ആതിഥേയരായ തിരുവനന്തപുരമാണ് കണ്ണൂരിന്റെ ശക്തരായ എതിരാളികള്‍. ഇരു ടീമുകള്‍ക്കും ഒരേ പോലെയുള്ള ജയസാധ്യതയാണ് നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ പോരാട്ടങ്ങളാണ് ഇനി നടക്കാനുള്ളത്.
മേയര്‍ വി.കെ. പ്രശാന്ത് വെള്ളിയാഴ്ച ഉദ്ഘാടനം നിര്‍വഹിച്ച ശേഷം നടന്ന മത്സരത്തില്‍ മലപ്പുറം പാലക്കാടിനെ 14- 06 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഇന്നലെ നടന്ന മത്സരങ്ങളില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയ ടീമുകളായ കണ്ണൂര്‍ വയനാടിനെയും തിരുവനന്തപുരം കോട്ടയത്തെയും കോഴിക്കോട് മലപ്പുറത്തെയും തൃശൂര്‍ എറണാകുളത്തെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: