ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി

Saturday 26 November 2016 10:49 pm IST

കഴക്കൂട്ടം: തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കാര്യവട്ടം എല്‍എന്‍സിപിഇയില്‍ തുടക്കമായി. ശനിയാഴ്ച രാവിലെ എല്‍എന്‍സിപിഇ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍ എന്നിവര്‍ പങ്കെടുത്തു. മേള 29 ന് സമാപിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 12 ഉപജില്ലകളില്‍ നിന്നായി 2500 ഓളം കുട്ടികള്‍ പങ്കെടുക്കും. ആദ്യ ദിനത്തില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 8 സ്വര്‍ണവും 4 വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ 79 പോയിന്റ് നേടി നെയ്യാറ്റിന്‍കര മുന്നിലാണ്. 5 സ്വര്‍ണവും 7 വെള്ളിയും 4 വെങ്കലവുമുള്‍പ്പെടെ 71 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്ത് 8 പോയിന്റ് വ്യത്യാസത്തില്‍ തൊട്ടു പിന്നിലാണ്. ഒരു സ്വര്‍ണവും ഒരു വെള്ളിയും 2 വെങ്കലമുള്‍പ്പെടെ 15 പോയിന്റ് നേടിയ പാറശ്ശാല ഉപജില്ലാ മൂന്നാം സ്ഥാനത്താണ്. സ്‌കൂള്‍ തലത്തില്‍ ഒരു സ്വര്‍ണവും 4 വെള്ളിയും ഉള്‍പ്പെടെ 17 പോയിന്റുമായി ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ മുന്നിലാണ്. 3 സ്വര്‍ണവും ഒരു വെങ്കലവുമുള്‍പ്പെടെ 16 പോയിന്റുമായി അരുമാനൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നെയ്യാറ്റിന്‍കര രണ്ടാമതും 2 സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലുമായി കാഞ്ഞിരംകുളം കെഎസ്എച്ച്എസ്എസ് മൂന്നാമതുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.